Nelliyampathy tourist places - നെല്ലിയാമ്പതിയില്‍ കണ്ടിരിക്കേണ്ട കിടിലന്‍ സ്ഥലങ്ങള്‍

with No comments 
In ,  

 Best tourist destinations in Nelliyampathy Kerala.

Nelliyampathy Kerala


സാഹസികതയും കാടിന്‍റെ വന്യതയും ഇഷ്ടപ്പെടുന്നവരുടെ ഒരു പ്രധാന ലൊക്കേഷനാണ് നെല്ലിയാമ്പതി. ഓഫ് റോഡ് യാത്രയും ,കാടിന് നടുവിലെ ബ്രിട്ടീഷ് ബംഗ്ലാവിലെ താമസവും, കിടിലൻ നൈറ്റ് സഫാരിയും...അത് വേറൊരു ലെവലാണ്. ചെക്പോസ്റ്റ് കടന്നാൽ കാണുന്ന ഹെയർപിൻ വളവുകളിൽ യാത്രയുടെ ‘ത്രിൽ’തുടങ്ങും .ഒട്ടുമിക്ക ദിവസവും ആനക്കൂട്ടം ഇതുവഴി സവാരി ന‍ടത്താറുണ്ട്. ഓരോ വളവിലും തിരിവിലും മുഖച്ഛായ മാറ്റുന്ന പ്രകൃതിയാണു നെല്ലിയാമ്പതി. കാടിന്റെ നിശബ്ദസംഗീതം കേട്ടു സഞ്ചാരികൾ കൈകാട്ടിയിൽ എത്തി ചേരുന്നു.നെല്ലിയാമ്പതിയിലെ ആദ്യത്തെ ജംക്‌ഷനാണു കൈകാട്ടി. ഇവിടെ നിന്നു വലത്തോട്ടുള്ള റോഡ‍് മണലാരോ തേയിലത്തോട്ടത്തിലേക്ക്. ഇടത്തോട്ടു തിരിഞ്ഞാൽ നെല്ലിയാമ്പതി പട്ടണം. തമിഴ്, മലയാളം സിനിമകളുടെ സ്ഥിരം ലൊക്കേഷനാണ് നെല്ലിയാമ്പതി. ഇവിടുത്തെ മലമടക്കുകളും ഹിൽവ്യൂ പോയിന്റും മലയാളികൾ കണ്ടത് ‘ഭ്രമര’ത്തിലും ‘അപരിചിതനി’ലുമാണ്.
മഴകാലങ്ങളില്‍ നെല്ലിയാമ്പതിയെ കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്. പാതയോരവും പാറക്കെട്ടുമൊക്കെ പച്ചപ്പരവതാനി പോലെയായിരിക്കുന്നു .
മലമുഴക്കുന്ന കാട്ടുചോലകളുടെ ശബ്ദം വഴി നീളെ കേൾക്കാം. കാട്ടുവള്ളി പോലെ പടർന്നു കിടക്കുന്ന ചുരം റോഡിലൂടെയുള്ള യാത്ര ഏതൊരു സഞ്ചാരിയെയും കൊതിപ്പിക്കും. ഇപ്പോൾ നമ്മൾ നിൽക്കുന്നത് ഭ്രമരം വ്യൂ പോയിന്റിലാണ്. ഈ വ്യൂ പോയിന്റ് നിങ്ങൾ കോടമഞ്ഞിൽ കുതിർന്ന് ശക്തമായ വീശി അടിക്കുന്ന കാറ്റും കൊണ്ട് നിൽക്കുവാൻ നമുക്ക് സാധിക്കും. ഭ്രമണം സിനിമയിലെ അണ്ണാറക്കണ്ണാ വാ.. എന്ന സോങ്ങിൽ മോഹൻലാൽ ഓഫ് റോഡ് ജീപ്പ് ഓടിക്കുന്നത്, ഈ വ്യൂ പോയിന്റിൽ ആണ്.
ശക്തമായ തണുപ്പും ,കോടമഞ്ഞും ,വീശി അടിക്കുന്ന കാറ്റും കൊണ്ട് സമ്പന്നമാണ് ഈ വ്യൂ പോയിൻറ്. ഈ പോയിന്റിൽ നിന്നുള്ള ഇനിയുള്ള യാത്ര മോഹൻലാൽ ജീപ്പ് ഓടിച്ച വഴികളിലൂടെയാണ്. ഇനിയങ്ങോടുള്ള യാത്ര ആനത്താരകളും, കാട്ടുപോത്തിൻ കൂട്ടങ്ങളുടെയും നടുവിലൂടെയാണ്. അതുപോലെ മലയുടെ മുകളിൽ നിന്നും തട്ടിത്തെറിച്ച് പതഞ്ഞു വരുന്ന വെള്ളച്ചാട്ടത്തിൻ്റെ കാഴ്ചകൾ ഏതൊരു സഞ്ചാരിയെയും വല്ലാതെ ആകർഷിക്കും.
Best tourist destinations in Nelliyampathy

അങ്ങനെ നീണ്ട രണ്ടു മണിക്കൂർ ഓഫ് റോഡ് യാത്രയ്ക്കുശേഷം ഞങ്ങൾ കാടിനു നടുവിലെ റിസോർട്ടിൽ എത്തി. ഇവിടെയും ശക്തമായ കോടമഞ്ഞും കാറ്റുമായിരുന്നു.. മഴയും.. കോടമഞ്ഞും .കാറ്റും... ആഹാ പൊളിച്ചു. അത്രയ്ക്ക് തണുത്ത് വിറച്ച് നിന്ന് ഞങ്ങൾ ഒരു ചൂട് കട്ടൻ കാപ്പി കുടിച്ചു. അങ്ങനെ നമ്മൾ മിസ്റ്റീവാലി ഹിൽ റിസോർട്ടിന്റെ റിസപ്ഷനിൽ എത്തി. പണ്ട് ഈ റിസോർട്ട് ഇരിക്കുന്ന ഭാഗം 1210 ഏക്കർ പ്ലാന്റേഷൻ ആയിരുന്നു. അതിൽ ഭൂരിഭാഗവും ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ജേണ്ട ഇട്ട് വനം ആക്കി മാറ്റി. ഈ റിസോർട്ടിന് മറ്റൊരു പ്രത്യേകതയുണ്ട്.. കൊടുംകാടിന് നടുവിലിരിക്കുന്ന ബ്രിട്ടീഷ് ബംഗ്ലാവും, കരടി ബംഗ്ലാവും ,വൈറ്റ് ഹൗസും, ഗ്രീൻ ഹൗസും, റെഡ് ഹൗസും  താമസിക്കാൻ പറ്റുന്ന സ്ഥലങ്ങളാണ്. 

പ്രത്യേകത എന്തെന്ന് വെച്ചാൽ ഈ റിസോർട്ടിന് ചുറ്റുമായി വന്യമൃഗങ്ങൾ സമ്പന്നമായി കാണുന്നു.. ആനയും, കടുവയും ,കാട്ടുപോത്തും
,കരടിയും,പുലിയും, ചെന്നായയും, എല്ലാം വിഹരിക്കുന്ന ഒരു കാടാണ് ഇപ്പോൾ ഇവിടെ. നമ്മൾ താമസിക്കുന്ന ഓരോ റൂമിന്റെയും ചുറ്റും പുറം കാട്ടുപോത്തും, മ്ലാവും, ചെന്നായയും, ഭാഗ്യമുണ്ടാൽ കരുതിയേയും കടുവയും പുലിയെയും വരെ നമുക്ക് കാണുവാൻ സാധിക്കും. കാട്ടുപോത്തുകളെ
ഇത്രയും അധികം കാണുവാൻ സാധിക്കുന്ന മറ്റൊരു സ്ഥലം വേറെ കാണുമോ എന്ന് സംശയമാണ്. കുറഞ്ഞത് ഒരു 25 എണ്ണം ഉള്ള കാട്ടുപോത്തുകളുടെ കൂട്ടങ്ങളെ തീർച്ചയായും നമുക്ക് കാണുവാൻ സാധിക്കും. ഏറ്റവും കുറഞ്ഞ ഒരു കണക്കാണിത്. 

ഈ റിസോർട്ടിൽ നമുക്ക് 2000 മുതൽ 2500 വരെയുള്ള പാക്കേജ് ആണ് ലഭിക്കുന്നത്. ഒരാളുടെ ചാർജ് ആണിത്. ഈ പാക്കേജിൽ 
വൈകുന്നേരത്തെ ചായയും ,രാത്രിയിലെ ഭക്ഷണവും ,രാവിലത്തെ ഭക്ഷണവും, നൈറ്റ് സഫാരിയും ഉൾപ്പെടുന്നു. ഞങ്ങൾ എടുത്തിരിക്കുന്നത് കരടി ബംഗ്ലാവ് എന്നുപറഞ്ഞ് ഒരു വീടാണ്. ഇതിൻറെ പ്രത്യേകത ഈ പ്ലാന്റേഷന് നടുവിലായി സ്ഥിതി ചെയ്യുന്നു.  ബാച്ചിലേഴ്സിന് ഏറ്റവും അനുയോജ്യമായ ഒന്നാണ് കരടി ബംഗ്ലാവ്.  ഏറ്റവും കൂടുതൽ പ്രൈവസി നൽകുന്ന ഒരു താമസമാണ് കരടി ബംഗ്ലാവിൽ. ഒറ്റപ്പെട്ടിരിക്കുന്ന ഒരു വീടാണിത്. പേടിക്കേണ്ട കാര്യമൊന്നുമില്ല കരിങ്കല്ലിൽ തീർത്ത ഒരു ബംഗ്ലാവ് പോലത്തെ വീടാണ്. ഇനി ഈ റിസോർട്ടിന്റെ മറ്റ് താമസങ്ങൾ
വൈറ്റ് ഹൗസ് ,ഗ്രീൻഹൗസ് ,റെഡ് ഹൗസ്, ഈ മൂന്ന് താമസങ്ങൾ കേറി വരുമ്പോൾ റിസപ്ഷന് അടുത്തായിട്ടാണ്. ഇനിയുള്ള മറ്റൊരു താമസം ഹെറിറ്റേജ്  ബംഗ്ലാവ് ആണ്. ഇതൊരു ബ്രിട്ടീഷ് ബംഗ്ലാവ് ആണ്. 
ഇവിടെ അഞ്ചു റൂമുകൾ ആണുള്ളത്. ഫാമിലിയായി അടിച്ചുപൊളിക്കാൻ ഏറ്റവും നല്ല സ്റ്റേ ഈ ബംഗ്ലാവിലാണ്. തമിഴ്നാടിന്റെ കാഴ്ചകളും ബംഗ്ലാവിലെ താമസം പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം അനുഭൂതിയും നൽകുന്നു. 
Best tourist destinations in Nelliyampathy

ഈ ബംഗ്ലാവിനോട് ചേർന്ന് തന്നെയാണ് ഡോർമെട്രി സൗകര്യം ഉള്ളത്. മുപ്പതോളം പേർക്ക് താമസിക്കാൻ പറ്റുന്ന ഒരു ഡോർമെട്രി ഇവിടെയുണ്ട്. ബംഗ്ലാവിൽ താമസിച്ചാൽ രാത്രികാലങ്ങളിൽ 
ബംഗ്ലാവിൻ്റെ മുറ്റത്ത് കൂടി കാട്ടുപോത്തും ,കരടിയും , മ്ലാവും ഒക്കെ വരുന്നത് കാണുവാൻ സാധിക്കും. 

എന്താണ് ഈ റിസോർട്ടിൽ കാണുവാനുള്ളത്?
ഈ റിസോർട്ട് സ്ഥിതി ചെയ്യുന്ന സ്ഥലവും ഈ പ്ലാന്റേഷനും ചുറ്റുപാടുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.. കൊടുങ്കാടിന് നടുവിൽ നമുക്ക് താമസിക്കുവാൻ സാധിക്കും അതുതന്നെയാണ് 
ഏറ്റവും വലിയ പ്രത്യേകത. ഓഫ് റോഡും, കോടമഞ്ഞും, തണുത്ത കാറ്റും, കാടിനുള്ളിലെ താമസവും ,നൈറ്റ് സഫാരിയും, എല്ലാം കൂടിച്ചേർന്ന താമസം ആണ് നെല്ലിയാമ്പതിയിലെ ആനമടയിലുള്ള 
മിസ്റ്റീവാലി ഹിൽ റിസോർട്ട് . കേരളത്തിലെ മറ്റേത് സ്ഥലങ്ങളിൽ പോയാലും നമുക്ക് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം കൂടി ലഭിക്കുകയില്ല. ഈ റിസോർട്ടിന്റെ ഉള്ളിലൂടെയുള്ള നൈറ്റ് സഫാരി അത് 
പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവമാണ്.. അത് നമ്മൾ കണ്ടറിഞ്ഞ് അനുഭവിച്ചേ മതിയാകൂ.
Share: